ദീപക്കിന്റെ ആത്മഹത്യ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Update: 2026-01-19 12:33 GMT

കോഴിക്കോട്: സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തികരമായ രീതിയില്‍ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം നോര്‍ത്ത് സോണ്‍ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. കണ്ടന്റ് ക്രിയേറ്ററായ യുവതി വീഡിയോ പരസ്യമാക്കിയതിന് പിന്നാലെ യുവാവ് ആശങ്കാകുലനായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നും പരാതികളില്‍ പറയുന്നു. അഡ്വ. വി. ദേവദാസ്, അബ്ദുള്‍ റഹീം പൂക്കത്ത് എന്നിവര്‍ നല്‍കിയ പരാതികളിലാണ് നടപടി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക്ക് എന്ന യുവാവാണ് ഇന്നലെ ജീവനൊടുക്കിയത്.