ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: വീണ്ടും അസ്ഥികള്‍ കണ്ടെത്തി

Update: 2025-08-04 12:22 GMT

ബെല്‍ത്തങ്ങാടി: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ സ്ത്രീകളെയും കുട്ടികളെയും കൊന്നും കുഴിച്ചിട്ടെന്ന് പറയുന്ന സ്ഥലത്ത് നിന്ന് അസ്ഥികള്‍ കണ്ടെത്തി. മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് നടത്തുന്ന പരിശോധനയുടെ ആറാം ദിവസമാണ് അസ്ഥികള്‍ ലഭിച്ചത്. ഇവ ശാസ്ത്രീയ പരിശോധനക്കായി മാറ്റി. ഇന്ന് പരിശോധന നടക്കുന്നതിനിടെ ശുചീകരണ തൊഴിലാളി ഇതുവരെ കാണിക്കാത്ത ഒരു സ്ഥലവും പോലിസ് ഉദ്യോഗസ്ഥരെ കാണിച്ചു. അവിടെയാണ് പരിശോധന നടക്കുന്നത്. വനത്തിന് അകത്തേക്ക് രാവിലെ 11.30ക്ക് പോയ പോലിസ് സംഘം ഇതുവരെയും തിരികെയെത്തിയിട്ടില്ല. രണ്ടു ചാക്ക് ഉപ്പുമായാണ് പോലിസ് സംഘം വനത്തിലേക്ക് പോയിരിക്കുന്നത്.