ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: പ്രത്യേക പോലിസ് സംഘം ബെല്‍ത്തങ്ങാടി കേന്ദ്രമാക്കും
ബെല്‍ത്തങ്ങാടി: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ ബലാല്‍സംഗം ചെയ്ത് മറവ് ചെയ്‌തെന്ന ആരോപണം അന്വേഷിക്കുന്ന പ്രത്യേക പോലിസ് സംഘം ബെല്‍ത്തങ്ങാടി കേന്ദ്രമായി പ്രവര്‍ത്തിക്കും. ബെല്‍ത്തങ്ങാടി പോലിസ് സ്‌റ്റേഷന് സമീപം പുതുതായി നിര്‍മിച്ച റെസിഡന്‍ഷ്യല്‍ ക്വോര്‍ട്ടേഴ്‌സിലായിരിക്കും പോലിസ് സംഘം പ്രവര്‍ത്തിക്കുക. നേരത്തെ മംഗളൂരുവില്‍ ഓഫിസ് തുറക്കാനായിരുന്നു പദ്ധതി. എന്നാല്‍, ധര്‍മസ്ഥലയിലേക്ക് 75 കിലോമീറ്റര്‍ ദൂരമുണ്ടെന്നതിനാല്‍ ഒഴിവാക്കി. ആരോപണങ്ങള്‍ ഉള്ളവര്‍ക്ക് ബെല്‍ത്തങ്ങാടിയില്‍ ചെന്ന് പരാതി നല്‍കാം.