ധര്‍മസ്ഥല: നേത്രാവതി നദിയില്‍ മൃതദേഹം കണ്ടെത്തി

Update: 2025-07-22 16:10 GMT
ധര്‍മസ്ഥല: നേത്രാവതി നദിയില്‍ മൃതദേഹം കണ്ടെത്തി

ബെല്‍ത്തങ്ങാടി: കര്‍ണാടകത്തിലെ ധര്‍മസ്ഥലയില്‍ നേത്രാവതി നദിയില്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി.കൊപ്പല്‍ ജില്ലയിലെ കുഷ്താഗിയില്‍ നിന്നുള്ള 35 കാരന്റെ മൃതദേഹമാണ് ഇതെന്ന് പോലിസ് സ്ഥിരീകരിച്ചു.കുളിക്കടവില്‍ മൃതദേഹം കണ്ട പ്രദേശവാസിയായ പ്രമോദ് എന്നയാളാണ് പോലിസില്‍ വിവരം അറിയിച്ചത്.സംഭവത്തില്‍ പോലിസ് കേസെടുത്തു. ശക്തമായ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.അതേസമയം, ധര്‍മസ്ഥലയിലെ കൊലപാതകങ്ങളില്‍ എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട സംസ്ഥാനസര്‍ക്കാര്‍ നടപടിയെ പീപ്പിള്‍സ് ലോയേഴ്‌സ് ഗില്‍ഡ്, ദലിത് സംഘര്‍ഷ സമിതി തുടങ്ങിയ സംഘടനകള്‍ സ്വാഗതം ചെയ്തു.