ഷിംഗാ ഉത്സവത്തിനിടെ ജമാമസ്ജിദില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം (വീഡിയോ)

Update: 2025-03-13 14:43 GMT

രത്‌നഗിരി (മഹാരാഷ്ട്ര): ഹോളിയുടെ ഭാഗമായ ഷിംഗ ആഘോഷത്തിന് എത്തിയവര്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ രാജാപൂരിലെ ജമാമസ്ജിദില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു. മാര്‍ച്ച് 12നാണ് സംഭവം. മസ്ജിദ് അധികൃതര്‍ ഗെയ്റ്റ് അടച്ചതിനാല്‍ സംഘര്‍ഷം ഒഴിവായി.

പ്രദേശത്തുണ്ടായിരുന്ന പോലിസുകാര്‍ നടപടികള്‍ ഒന്നും സ്വീകരിക്കുകയും ചെയ്തില്ല. ഉത്തരേന്ത്യയിലെ ഹോളി ആഘോഷത്തില്‍ നിന്നും അല്‍പ്പം വ്യത്യാസമുണ്ട് മഹാരാഷ്ട്രയിലെയും ഗോവയിലെയും ഹോളി ആഘോഷത്തിന്. ഇവിടങ്ങളില്‍ ഹോളിക്ക് മുന്നുള്ള ദിവസങ്ങളില്‍ പഴയ വിറകും അനാവശ്യ വസ്തുക്കളും കൂട്ടിയിട്ട് കത്തിക്കും. നെഗറ്റീവ് എനര്‍ജി പോവാനാണ് ഇത് ചെയ്യുന്നതത്രെ.