''ഒരു പെണ്‍കുട്ടിക്ക് വില ആയിരം ഡോളര്‍''; ജെഫ്രി എപ്‌സ്റ്റൈന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, ചിത്രങ്ങളില്‍ ബില്‍ ഗേറ്റ്‌സും ചോംസ്‌കിയും ഖത്തര്‍ രാജകുടുംബാംഗവും
വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്ത ലൈംഗിക കുറ്റവാളിയും സയണിസ്റ്റ് ഏജന്റുമായ ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ ഗേറ്റ്‌സ്, എഴുത്തുകാരനും ചിന്തകനുമായ നോം ചോംസ്‌കി, സംവിധായകന്‍ വൂഡി അലന്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് സ്റ്റീവ് ബാനോണ്‍ തുടങ്ങിയവരുടെ എപ്‌സ്റ്റൈനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നു. ഖത്തര്‍ രാജകുടുംബാംഗമായ ശെയ്ഖ് ജാബര്‍ ബിന്‍ യൂസഫ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍ താനി എപ്‌സ്റ്റൈനുമായി ഇരിക്കുന്ന ചിത്രവും യുഎന്‍ ജനറല്‍ അസംബ്ലി മുന്‍ പ്രസിഡന്റ് മിറോസ്ലാവ് ലജ്കാക്കിന്റെ ചിത്രവും യെമനിലെ അന്‍സാറുല്ല അധികാരത്തില്‍ നിന്നു പുറത്താക്കിയ അലി അബ്ദുല്ല സാലിഹിന്റെ സുഹൃത്തും ബിസിനസുകാരനുമായ ഷാഹില്‍ അബ്ദുല്‍ ഹഖിന്റെ ചിത്രവും പുറത്തുവന്നവയില്‍ ഉള്‍പ്പെടുന്നു.
ശെയ്ഖ് ജാബര്‍ ബിന്‍ യൂസഫ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍ താനി
മിറോസ്ലാവ് ലജ്കാക്ക്
ഷാഹില്‍ അബ്ദുല്‍ ഹഖ്
പുറത്തുവിട്ട പല ചിത്രങ്ങളിലെയും യുവതികളുടെ മുഖങ്ങള്‍ മറച്ചിട്ടുണ്ട്. ഒരു പെണ്‍കുട്ടിക്ക് ആയിരം യുഎസ് ഡോളര്‍ വില വരുമെന്നുള്ള ചാറ്റുകളുടെ വിവരങ്ങളും പുറത്തുവന്നു. പെണ്‍കുട്ടികളുടെ ശരീരത്തില്‍ മാര്‍ക്കര്‍ കൊണ്ട് എഴുതിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ലോലിത എന്ന അശ്ലീല ചിത്രത്തിലെ സന്ദേശമാണ് ഒരു പെണ്‍കുട്ടിയുടെ ശരീരത്തില്‍ എഴുതിയിരിക്കുന്നത്. മറ്റൊരു പെണ്‍കുട്ടിയുടെ കാലില്‍ എഴുതിയ ചിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രമുഖ വ്യക്തികള്‍ക്കായി ലൈംഗിക പാര്‍ട്ടികള്‍ സംഘടിപ്പിച്ചുവെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്നടക്കം ഒട്ടേറെ ആരോപണങ്ങള്‍ നേരിട്ടയാളാണ് എപ്‌സ്റ്റൈന്‍. ലൈംഗികവൃത്തിക്കായി കുട്ടികളെ കടത്തിയതിന് അറസ്റ്റിലായ എപ്സ്റ്റീനെ 2019 ജൂലൈയില്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇസ്രായേലി സര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന എപ്‌സ്റ്റൈന്‍ അവര്‍ക്ക് വേണ്ടി നിരവധി രാഷ്ട്രീയ സഹായങ്ങള്‍ നല്‍കിയിരുന്നു. പശ്ചിമേഷ്യയിലെ യുഎസ് പ്രതിനിധി ടോം ബാരക്കുമായും ഇയാള്‍ക്ക് അടുത്തബന്ധമുണ്ടായിരുന്നു.

