തിഹാര്‍ ജയില്‍ ഡല്‍ഹി നഗരത്തില്‍ നിന്നും മാറ്റിയേക്കും; 400 ഏക്കര്‍ സ്ഥലം തേടി ജയില്‍ വകുപ്പ്

Update: 2025-05-19 15:09 GMT
തിഹാര്‍ ജയില്‍ ഡല്‍ഹി നഗരത്തില്‍ നിന്നും മാറ്റിയേക്കും; 400 ഏക്കര്‍ സ്ഥലം തേടി ജയില്‍ വകുപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ജയില്‍ സമുച്ചയങ്ങളിലൊന്നായ തിഹാര്‍ ജയിലിനെ ഡല്‍ഹി നഗരത്തിന് പുറത്തേക്ക് മാറ്റിയേക്കും. നഗരത്തിന് പുറത്ത് എവിടെയെങ്കിലും 400 ഏക്കര്‍ സ്ഥലം ആവശ്യപ്പെട്ട് ജയില്‍ വകുപ്പ് ഡല്‍ഹി ഡെവലപ്പ്‌മെന്റ് അതോറിറ്റിക്ക് കത്തെഴുതി.

നിലവില്‍ തിഹാര്‍, രോഹിണി, മണ്ഡോളി എന്നിവിടങ്ങളിലാണ് ഡല്‍ഹിയിലെ ജയിലുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ എല്ലാം കൂടി 10,026 പേരെ തടവിലാക്കാനുള്ള സൗകര്യമേയുള്ളൂ. പക്ഷേ, നിലവില്‍ തടവുകാരുടെ എണ്ണം 20,000ത്തില്‍ അധികമാണ്. തിഹാര്‍ ജയില്‍ സമുച്ചയത്തിലെ ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ജയിലുകളില്‍ 5,000 പേരെ തടവിലാക്കാനുള്ള സൗകര്യമേയുള്ളു. പക്ഷേ, നിലവില്‍ 12,000ത്തില്‍ അധികം പേരുണ്ട്. പത്ത് മുതല്‍ 16 വരെയുള്ള ജയിലുകളില്‍ 3,700 പേര്‍ക്കുള്ള സൗകര്യമേയുള്ളു. പക്ഷേ, 3900 പേരുണ്ട്. തിഹാറിലെ നാലാം ജയില്‍ ആദ്യമായി കുറ്റം ചെയ്യുന്നവരെ പൂട്ടിയിടാനുള്ളതാണ്. അതിനാല്‍, കൂടുതല്‍ പേരെ പൂട്ടിയിടാനുള്ള സൗകര്യമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Similar News