ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ പൗരത്വം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരായ പ്രതിഷേധത്തെ ഹിന്ദുത്വര്‍ ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രതിയാക്കിയ ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിംകോടതി സെപ്റ്റംബര്‍ 22ലേക്ക് മാറ്റി. ഉമര്‍ ഖാലിദിനൊപ്പം ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ ഫാത്വിമ, ശിഫാവുര്‍ റഹ്മാന്‍ എന്നിവരും ഹരജി നല്‍കിയിട്ടുണ്ട്. ഈ ഹരജികളെല്ലാം 22നാണ് പരിഗണിക്കുക. സെപ്റ്റംബര്‍ 12ന് ഹരജികള്‍ പരിഗണിച്ചെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നേരത്തെ ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷകള്‍ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. അതിനെ തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.