ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ പൗരത്വം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സിഎഎ നിയമവുമായി ബന്ധപ്പെട്ട സംഘര്‍ഷക്കേസില്‍ പോലിസ് പ്രതിചേര്‍ത്ത ആറ് മുസ്‌ലിംകളെ കോടതി വെറുതെവിട്ടു. അഞ്ചുവര്‍ഷത്തെ തടവിന് ശേഷമാണ് ഗുല്‍സാര്‍, ഷഹ്‌സാദ്, വാജിദ്, സാജിദ്, ഷഹ്ബാസ്, സലീം എന്നിവരെ കാര്‍ക്കദൂമ കോടതി വെറുതെവിട്ടത്. 2020ലെ സംഘര്‍ഷ കാലത്ത് ഇവര്‍ വീടുകള്‍ കൊള്ളയടിച്ചെന്നും മറ്റുമായിരുന്നു ആരോപണം. എന്നാല്‍, കുറ്റാരോപിതര്‍ക്കെതിരെ മതിയായ തെളിവുകള്‍ കൊണ്ടുവരാന്‍ പോലിസിന് കഴിഞ്ഞില്ലെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.