ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന്. രാവിലെ എട്ട് മണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. 10 മണിയോടെ ട്രെന്‍ഡ് വ്യക്തമാകും എന്നാണ് പ്രതീക്ഷ. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് മല്‍സരിച്ചത്. ഭരണം തുടരുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രതീക്ഷ. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് ബിജെപി. അതേസമയം തോല്‍വി ഭയന്ന് എഎപി സ്ഥാനാര്‍ത്ഥികളെ ബിജെപി ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന അരവിന്ദ് കെജ്‌റിവാളിന്റെ പരാമര്‍ശത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.