എബിവിപിക്കാരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയവര്‍ക്കെതിരേ കേസ്
ന്യൂഡല്‍ഹി: എബിവിപിക്കാര്‍ വിദ്യാര്‍ഥികളെ ആക്രമിക്കുന്നതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയവര്‍ക്കെതിരേ ഡല്‍ഹി പോലിസ് കേസെടുത്തു. ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്റെ മൂന്നു ഭാരവാഹികള്‍ അടക്കം ആറു പേര്‍ക്കെതിരെയാണ് കേസെടുത്തത്. എബിവിപിക്കാരുടെ ആക്രമണം തടയണമെന്നാവശ്യപ്പെട്ട് വസന്ത്കുഞ്ച് പോലിസ് സ്‌റ്റേഷനിലേക്കാണ് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തിയത്. എന്നാല്‍, പോലിസ് പ്രതിഷേധക്കാരെ ആക്രമിച്ചു. തുടന്ന് അവര്‍ക്കെതിരേ കേസുമെടുക്കുകയായിരുന്നു.