ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; ജഡ്ജിമാരെയും അഭിഭാഷകരെയും ഒഴിപ്പിച്ചു

Update: 2025-09-12 08:07 GMT

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാരെയും അഭിഭാഷകരെയും ഒഴിപ്പിച്ചു. രാവിലെ 10.41നാണ് രജിസ്റ്റാര്‍ ജനറലിന്റെ ഇമെയിലില്‍ ബോംബ് ഭീഷണി എത്തിയത്. തുടര്‍ന്ന് ജഡ്ജിമാരെയും അഭിഭാഷകരെയും കോടതിയില്‍ നിന്നും ഒഴിപ്പിച്ച് തിരച്ചില്‍ നടത്തി. സിആര്‍പിഎഫിനെയും പ്രദേശത്ത് വിന്യസിച്ചു. ഇമെയില്‍ വിലാസം പരിശോധിച്ച് വരികയാണെന്ന് പോലിസ് അറിയിച്ചു.