തോക്ക് ലൈസന്‍സ് തേടി എന്‍ഐഎ കോടതി മുന്‍ ജഡ്ജി; പോലിസ് തീരുമാനമെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

Update: 2025-07-22 03:42 GMT

ന്യൂഡല്‍ഹി: തോക്ക് ലൈസന്‍സ് തേടി ത്രിപുരയിലെ എന്‍ഐഎ കോടതി മുന്‍ ജഡ്ജി നല്‍കിയ അപേക്ഷയില്‍ ഡല്‍ഹി പോലിസ് അതിവേഗം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രവി ദഹിയ എന്ന ജഡ്ജി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഒന്നര വര്‍ഷം മുമ്പ് അപേക്ഷ നല്‍കിയിട്ടും പോലിസ് നടപടികള്‍ സ്വീകരിച്ചില്ലെന്ന് ഹരജിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് അപേക്ഷയില്‍ അതിവേഗം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ത്രിപുരയില്‍ പലതരം വിധ്വംസക ശക്തികള്‍ ഉണ്ടെന്നും പുറത്തിറങ്ങാന്‍ പോലും പ്രയാസമാണെന്നും ജഡ്ജി ഹൈക്കോടതിയെ അറിയിച്ചു.