ന്യൂഡല്‍ഹി: ഛാത്ത് ആചാരത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുങ്ങാന്‍ യമുനാ നദിയില്‍ 'കുളം' നിര്‍മിച്ച് ഡല്‍ഹി സര്‍ക്കാര്‍. വാസുദേവ ഘട്ടില്‍ കുളം നിര്‍മിച്ചെന്ന് ആം ആദ്മി പാര്‍ട്ടിയാണ് ആദ്യം ആരോപിച്ചത്. ആരോപണത്തിന് തെളിവായി അവര്‍ കുളത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു.
“फ़र्ज़ीवाडे के सभी रिकॉर्ड टूटे”
— Saurabh Bharadwaj (@Saurabh_MLAgk) October 26, 2025
👉🏼PM के लिए फ़िल्टर पानी वाली “नक़ली यमुना” बनाई गई है
👉🏼मग़र दिल्ली में गरीब पूर्वांचली लोगों के लिए प्रदूषित मल युक्त यमुना #BJPExposedOnYamuna #BJPExposedOnPollution pic.twitter.com/RAGHmP2xWX
യമുനാ നദി മലിനീകരിക്കപ്പെട്ടതിനാല്‍ വിശ്വാസികളെ വെള്ളത്തില്‍ ഇറങ്ങാന്‍ അനുവദിക്കാറില്ലായിരുന്നു. എന്നാല്‍, ഇത്തവണ ബിജെപി സര്‍ക്കാര്‍ വെള്ളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കി. യമുനയിലെ വെള്ളത്തിന് കുഴപ്പങ്ങളൊന്നുമില്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, വെള്ളം മോശമാണെന്നാണ് ആം ആദ്മി പാര്‍ട്ടി പറയുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ മോദി നദിയില്‍ എത്തുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.