എം എഫ് ഹുസൈന്റെ രണ്ടു പെയിന്റിങ്ങുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്

Update: 2025-01-22 14:28 GMT

ന്യൂഡല്‍ഹി: വിഖ്യാത കലാകാരന്‍ എം എഫ് ഹുസൈന്റെ രണ്ടു പെയിന്റിങുകള്‍ പിടിച്ചെടുക്കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. ഡല്‍ഹി ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കുന്ന രണ്ടു പെയിന്റിങ്ങുകള്‍ പിടിച്ചെടുക്കാനാണ് നിര്‍ദേശം. ഈ രണ്ടു പെയിന്റിങുകളും ഹിന്ദു ദൈവങ്ങളായ ഗണേശ, ഹനുമാന്‍ എന്നിവരെ മോശമായി ചിത്രീകരിക്കുന്നതാണെന്ന് ആരോപിച്ച് അമിത സച്ച്‌ദേവ എന്ന അഭിഭാഷക നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഇന്ത്യന്‍ പിക്കാസോ എന്നറിയപ്പെട്ടിരുന്ന ഹുസൈന്‍ 2011 ജൂണ്‍ ഒമ്പതിന് ലണ്ടനില്‍ വെച്ചാണ് മരിച്ചത്.

Tags: