ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പ് സോണിയാ ഗാന്ധി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്തെന്ന് ആരോപിച്ച് നല്‍കിയ ഹരജി കോടതി തള്ളി. 1983ലാണ് സോണിയാഗാന്ധിക്ക് പൗരത്വം ലഭിച്ചതെന്നും 1980ല്‍ തന്നെ അവരുടെ പേര് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നുവെന്നും ആരോപിച്ച് അഭിഭാഷകനായ വികാസ് ത്രിപദി നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. സോണിയാ ഗാന്ധിക്കെതിരേ കേസെടുക്കണമെന്നായിരുന്നു ആവശ്യം. കോടതി വിധിയുടെ പകര്‍പ്പ് പുറത്തുവന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവൂ.