എഞ്ചിനീയര്‍ റാഷിദ് എംപിക്ക് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പരോള്‍

Update: 2025-07-23 10:06 GMT

ന്യൂഡല്‍ഹി: കശ്മീരിലെ ബാരാമുല്ല മണ്ഡലത്തില്‍ നിന്നുള്ള എംപിയായ എഞ്ചിനീയര്‍ റാഷിദിന് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് കോടതി ഉത്തരവിട്ടു. ഇതിനായി കസ്റ്റഡി പരോള്‍ അനുവദിച്ചു. ജൂലൈ 24 മുതല്‍ ആഗസ്റ്റ് നാലു വരെയാണ് പരോള്‍. തനിക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയോ കസ്റ്റഡി പരോള്‍ അനുവദിക്കുകയോ വേണമെന്നാണ് റാഷിദ് ആവശ്യപ്പെട്ടത്. ഇത് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ചന്ദര്‍ ജിത് സിംഗ് അംഗീകരിക്കുകയായിരുന്നു. പാര്‍ലമെന്റ് സമ്മേളനസമയത്ത് എംപിയെ സായുധ കാവലില്‍ പാര്‍ലമെന്റിലേക്ക് കൊണ്ടുപോവണമെന്ന് ജയില്‍ വകുപ്പ് ഡയറക്ടര്‍ ജനറലിന് കോടതി നിര്‍ദേശം നല്‍കി. കശ്മീരിലെ ചില സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നാരോപിച്ചാണ് എന്‍ഐഎ റാഷിദിനെ അറസ്റ്റ് ചെയ്തത്.