കോഴിക്കോട്: ബസില്‍ ലൈംഗികപീഡനത്തിന് ഇരയായെന്ന് പറഞ്ഞ് വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കുന്ദമംഗലം കോടതി പരിഗണിക്കും. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഷിംജിതയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അതിന്റെ ഫലം ലഭിക്കേണ്ടതുണ്ടെന്നും പോലിസ് കോടതിയെ അറിയിക്കും. ഷിംജിതയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാനാണ് പോലിസിന്റെ നീക്കം. അതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നാണ് ആവശ്യം. അതേസമയം, ബസ്സില്‍ വെച്ച് തനിക്കെതിരെ ലൈംഗികാതിക്രമം നടന്നെന്ന ഷിംജിതയുടെ പരാതിയിലും പോലിസ് അന്വേഷണം തുടരുകയാണ്. ഈ പരാതിയുടെ സത്യാവസ്ഥ പരിശോധിക്കുന്നതിനായി ബസ് ജീവനക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.