ദീപക്കിന്റെ മരണം; ഷിംജിതക്കെതിരെ ലുക്കൗട്ട് നോട്ടിസ്

Update: 2026-01-21 07:43 GMT

കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയെന്ന കേസിലെ പ്രതിയായ ഷിംജിതക്കെതിരേ പോലിസ് ലുക്കൗട്ട് നോട്ടിസ് ഇറക്കി. നിരന്തരമായ അന്വേഷണത്തിലും പ്രതിയെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയത്. പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. പ്രതിയെ പിടികൂടിയ ശേഷം വീഡിയോദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്താനാണ് പോലിസിന്റെ തീരുമാനം.