യുഎസിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം; 24 മരണം, 25 പേരെ കാണാതായി

Update: 2025-07-05 03:44 GMT
യുഎസിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം; 24 മരണം, 25 പേരെ കാണാതായി

ടെക്‌സസ്: യുഎസിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 24 പേര്‍ മരിച്ചു. സമ്മര്‍ ക്യാംപില്‍ പങ്കെടുക്കാനെത്തിയ 25 പെണ്‍കുട്ടികളെ കാണാതായി.


ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തെ തുടര്‍ന്ന് ടെക്‌സസിലെ യുഎസ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ റദ്ദാക്കി. ടെക്‌സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നിരവധി ഹെലികോപ്റ്ററുകളും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരും രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

Similar News