ഡോ.വി പി ഗംഗാധരന് വധഭീഷണി

Update: 2025-06-04 12:09 GMT

കൊച്ചി: പ്രശസ്ത അര്‍ബുദ ചികിത്സാ വിദഗ്ധന്‍ ഡോ.വി പി ഗംഗാധരന് വധഭീഷണി. ബ്ലഡ് മണിയായി 8.25 ലക്ഷം രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്നുമാണ് ഭീഷണി. തപാല്‍ വഴി മേയ് 17 ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ഡോ. ഗംഗാധരന്‍ മരട് പോലിസില്‍ പരാതി നല്‍കി. മുംബൈയിലെ 'സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ്' എന്ന പേരിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ലിങ്ക് അല്ലെങ്കില്‍ ക്യുആര്‍ കോഡ് വഴി ബിറ്റ്‌കോയിന്‍ ആയി പണം നല്‍കണം എന്നാണ് ആവശ്യം.