പാലാരിവട്ടത്ത് റോഡ്‌സൈഡില്‍ മൃതദേഹം; പിടിവലി നടന്നതിന്റെ സൂചനകളെന്ന് പോലിസ്

Update: 2025-02-11 14:07 GMT

കൊച്ചി: പാലാരിവട്ടത്ത് റോഡ് സൈഡില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ചുള്ളങ്ങാട്ട് വീട്ടില്‍ വിജയന്‍ എന്നയാളാണ് മരിച്ചിരിക്കുന്നത്. മൃതദേഹം കിടന്ന സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. ശരീരത്തില്‍ ചെറിയമുറിപ്പാടുകളുമുണ്ട്. രാവിലെ മുതല്‍ മൃതദേഹം റോഡ് സൈഡില്‍ കിടന്നിരുന്നു. പക്ഷേ, മദ്യപിച്ച് ബോധരഹിതനായി ആരോ കിടക്കുകയാണെന്നാണ് പ്രദേശത്തു കൂടെ പോയവര്‍ കരുതിയത്. സംശയം തോന്നിയ ചിലരാണ് പോലിസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പാലാരിവട്ടം പോലിസ് സ്ഥലത്തെത്തി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലിസ് അറിയിച്ചു.