ബല്‍റാംപൂരില്‍ ദര്‍ഗ പൊളിച്ചു

Update: 2025-12-02 09:40 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ ദര്‍ഗ പൊളിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍ നിയമവിരുദ്ധമായി നിര്‍മാണം നടത്തിയെന്നാരോപിച്ചാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ദര്‍ഗ പൊളിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടുപോയി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റൊരു ഭൂമിയിലെ കുളവും നികത്തി. എംഎല്‍എയായിരുന്ന ആരിഫ് അന്‍വര്‍ ഹാഷിമി സര്‍ക്കാര്‍ ഭൂമിയില്‍ നിയമവിരുദ്ധമായി ദര്‍ഗ നിര്‍മിച്ചെന്നാണ് ജില്ലാ ഭരണകൂടം ആരോപിക്കുന്നത്. ഈ ആരോപണത്തില്‍ അദ്ദേഹത്തിനെതിരേ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2013 മുതല്‍ ദര്‍ഗ പൊളിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു വരുകയായിരുന്നു.