ദലിത് വിവാഹ ഘോഷയാത്രക്ക് നേരെ സവര്‍ണ ആക്രമണം; വരന്റെ മാലയും കവര്‍ന്നു(വീഡിയോ)

Update: 2025-04-18 01:22 GMT

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ദലിത് വിവാഹ ഘോഷയാത്രക്ക് നേരെ സവര്‍ണരുടെ ആക്രമണം. ഗാര്‍ഹി രാമി ഗ്രാമത്തില്‍ ബുധനാഴ്ച്ച രാത്രി 9.30നാണ് സംഭവം.

അമിത ശബ്ദത്തില്‍ പാട്ടുവെച്ച് ഘോഷയാത്ര നടത്തി എന്ന സ്ഥിരം സവര്‍ണ ആരോപണം തന്നെയാണ് ഇത്തവണയും ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ ഇരുവിഭാഗത്തില്‍ നിന്നുമായി നാലുപേര്‍ക്ക് പരിക്കേറ്റതായി എസിപി പിയൂഷ് കാന്ത് റായ് പറഞ്ഞു. ആക്രമണത്തില്‍ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. എസ്.സി-എസ്.ടി പീഡന നിരോധന നിയമപ്രകാരമാണ് കേസ്.