തിരുപ്പതിയിലെ സര്‍വകലാശാലയില്‍ ജാതിവിവേചനമെന്ന് ആരോപണം; ദലിത് പ്രഫസറുടെ കസേര മാറ്റി

Update: 2025-06-29 06:53 GMT
തിരുപ്പതിയിലെ സര്‍വകലാശാലയില്‍ ജാതിവിവേചനമെന്ന് ആരോപണം; ദലിത് പ്രഫസറുടെ കസേര മാറ്റി

ചെന്നൈ: തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര വെറ്ററിനറി സര്‍വകലാശാലയിലെ ഡയറി വകുപ്പില്‍ ജാതി വിവേചനമെന്ന് ആരോപണം. ദലിത് സമുദായ അംഗമായ പ്രഫസറുടെ കസേര എടുത്തുമാറ്റി. കഴിഞ്ഞ 20 വര്‍ഷമായി സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന പ്രഫ. വി രവിയുടെ കസേരയാണ് അസോസിയേറ്റ് ഡീന്‍ രവീന്ദ്ര റെഡ്ഡിയുടെ നിര്‍ദേശ പ്രകാരം എടുത്തുമാറ്റിയത്. ജൂണ്‍ 12നാണ് പുതിയ കസേര സ്ഥാപിച്ചത്. എന്നാല്‍ 20ാം തീയ്യതി അത് എടുത്തുമാറ്റി. ഇതേതുടര്‍ന്ന് പ്രഫ. വി രവി നിലത്തിരുന്ന് പ്രതിഷേധിച്ചു. ഇതേതുടര്‍ന്ന് എച്ച്ആര്‍ വകുപ്പ് പുതിയ കസേര സ്ഥാപിച്ചു.

Similar News