ബംഗളൂരു: ദലിത് സമുദായത്തില്‍ നിന്നുള്ള സ്ത്രീയെ പാചകക്കാരിയാക്കിയതിനെ തുടര്‍ന്ന് ഭൂരിഭാഗം കുട്ടികളും സ്‌കൂള്‍ വിട്ടതായി റിപോര്‍ട്ട്. കര്‍ണാടകയിലെ ചാമരാജ നഗര്‍ ജില്ലയിലെ ഹൊമ്മ ഗ്രാമത്തിലെ സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ മൊത്തം 22 കുട്ടികളാണുണ്ടായിരുന്നതെന്നും അതില്‍ 21 പേര്‍ സ്‌കൂളില്‍ വരുന്നില്ലെന്നും ടിസിയ്ക്ക് അപേക്ഷിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ചാമരാജ് നഗര്‍ എസ്പിയും ജില്ലാ പഞ്ചായത്ത് സിഇഒയും വിദ്യാഭ്യാസ ഓഫിസറും സ്‌കൂള്‍ സന്ദര്‍ശിച്ചു. സ്‌കൂളിന് നിലവാരമില്ലാത്തതിനാലാണ് കുട്ടികളെ വിടാത്തതെന്നാണ് രക്ഷിതാക്കള്‍ ജില്ലാ പഞ്ചായത്ത് സിഇഒ മോന റാവുത്തിനോട് പറഞ്ഞത്. ചിലര്‍ പാചകക്കാരിയുടെ ജാതിയെ കുറിച്ചും പറഞ്ഞു.