കടുവയെ പിടിക്കാനായില്ല; പഞ്ചാരക്കൊല്ലിയിലും പരിസരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു

Update: 2025-01-26 14:25 GMT

കല്‍പറ്റ: മാനന്തവാടി പഞ്ചാരക്കൊല്ലി പ്രദേശത്ത് കറങ്ങുന്ന നരഭോജി കടുവയെ പിടികൂടാന്‍ സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണിമുതല്‍ 48 മണിക്കൂര്‍ സമയത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാരക്കൊല്ലി, മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം. കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളില്‍ സഞ്ചാര വിലക്കുണ്ട്. പുറത്തുനിന്ന് ആരും ഈ പ്രദേശത്തേക്ക് കടക്കരുത്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും കടകള്‍ അടച്ചിടണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. പരീക്ഷകള്‍ക്ക് പോകേണ്ട വിദ്യാര്‍ഥികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു വേണ്ട സൗകര്യങ്ങള്‍ കൗണ്‍സിലര്‍മാര്‍ ഒരുക്കും.