മണിപ്പൂരില്‍ സിആര്‍പിഎഫ് ജവാന്‍ സ്വന്തം ക്യാംപ് ആക്രമിച്ചു; രണ്ടു പേര്‍ കൊല്ലപ്പെട്ടു

Update: 2025-02-14 00:55 GMT

ഇംഫാല്‍: മണിപ്പൂരില്‍ സിആര്‍പിഎഫ് ജവാന്‍ രണ്ടു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഫെലിലുള്ള ക്യാംപിലാണ് സംഭവം. തന്റെ സര്‍വീസ് ഗണ്‍ ഉപയോഗിച്ചാണ് ജവാന്‍ ക്യാംപിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സിആര്‍പിഎഫിന്റെ 120ാം ബറ്റാലിയനിലെ ജവാന്മാരാണ് മരിച്ചതെന്ന് മണിപ്പൂര്‍ പോലീസ് അറിയിച്ചു. ഒരു സബ് ഇന്‍സ്‌പെക്ടറും കോണ്‍സ്റ്റബിളുമാണ് മരിച്ചിരിക്കുന്നത്. പരിക്കേറ്റവരെ ഇംഫാലിലെ റീജിണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു.