ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ നടന്നത് കോടികളുടെ കൊള്ള: വി ഡി സതീശന്‍

Update: 2026-02-14 06:27 GMT

മലപ്പുറം: ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ നടന്നത് കോടികളുടെ കൊള്ളയാണെന്ന് വി.ഡി സതീശന്‍. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആഗോള അയ്യപ്പ സംഗമം നടത്തി. അവിടെ നടന്ന കൊള്ളയുടെ കണക്കുകളാണ് പുറത്ത് വരുന്നതെന്നും സതീശന്‍.

സര്‍ക്കാറിനും അതില്‍ പങ്കുണ്ട്. പരസ്പരം വിരുദ്ധമായ കണക്കുകളാണ് ഹൈക്കോടതിയില്‍ കൊടുത്തത്. അയ്യപ്പന്റെ പേരില്‍ മുഖ്യമന്ത്രി തട്ടിപ്പ് നടത്തേണ്ടിയിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

ഉത്തരവാദി ആരാണെങ്കിലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ദേവസ്വം ബോര്‍ഡിനും സര്‍ക്കാറിനും ഉത്തരവാദിത്വമുണ്ട്. ദേവസ്വം ബോര്‍ഡ് വാര്‍ത്താ കുറിപ്പ് ഇറക്കാതെ കൃത്യമായി കണക്ക് കോടതിയില്‍ കൊടുക്കണം. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയ പരിപാടിയുടെ പരിണിതഫലമാണ് ഇത്. സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെങ്കില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ എന്തിനാണ് പ്രതിരോധിക്കുന്നത്. മുഖ്യമന്ത്രി ഇതില്‍ ശ്രദ്ധിക്കണമായിരുന്നെന്നും സതീശന്‍ പറഞ്ഞു.

Tags: