
തെല്‍അവീവ്: ഇറാന്റെ മിസൈല്‍ ആക്രമണത്തിന്റെ മറവില്‍ ഇസ്രായേലില്‍ മോഷണം വ്യാപകമാവുന്നു. മിസൈലുകള്‍ വരുന്നെന്ന അപായ മണി കേട്ട് ജൂതന്‍മാര്‍ ബങ്കറുകളിലേക്ക് പോവുമ്പോഴാണ് മോഷണങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ബങ്കറില്‍ നിന്നും തിരിച്ചുവരുന്ന ഒരു ജൂത യുവതി വീട്ടില്‍ കള്ളനെ കണ്ടു. പണം, ക്രെഡിറ്റ് കാര്‍ഡ്, ആഭരണങ്ങള്‍ എന്നിവ കൊണ്ടുപോയ ഇയാളെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു. ജെറുസലേം സ്വദേശിയായ 16കാരനാണ് മോഷണം നടത്തിയത്.

ഒരു ബോംബ് ഷെല്‍ട്ടറില്‍ താമസിക്കുന്ന സ്ത്രീയെ രണ്ടു കൗമാരക്കാര്‍ കൊള്ളയടിച്ച സംഭവവും റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇറാന്റെ മിസൈല്‍ വീണ ഹെര്‍സാലിയയില്‍ ബസില്‍ നിന്നും ഇന്ധനം ചോര്‍ത്തിയ സംഭവവും റിപോര്‍ട്ട് ചെയ്തു.