പത്തനംതിട്ട: മൈലപ്രയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ െ്രെപവറ്റ് സെക്രട്ടറിയുമായിരുന്ന എസ് രാജേന്ദ്രന്റെ മകന്‍ ആദര്‍ശ്(36) ആണ് മരിച്ചത്. തിരുവനന്തപുരം ലുലുവില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരാണ്.
ഇന്നലെ രാത്രി എട്ടരയോടെ പുനലൂര്‍ മൂവാറ്റുപുഴ ഹൈവേയില്‍ കുമ്പഴ വടക്ക് മൈലപ്രയ്ക്ക് സമീപത്തുവെച്ചായിരുന്നു അപകടം. റാന്നി ഭാഗത്തു നിന്നും വരികയായിരുന്ന കാറില്‍ ആദര്‍ശ് മാത്രമാണുണ്ടായിരുന്നത്. എതിര്‍ ദിശയില്‍ പോകുകയായിരുന്ന ലോറിയില്‍ ഇടിച്ച് തെറിച്ച കാര്‍ സമീപത്തെ വീടിന്റെ ഗേറ്റില്‍ ഇടിച്ചാണ് നിന്നത്. പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ 45 മിനിറ്റോളം ഗതാഗതകുരുക്കുണ്ടായി. ഇത് പിന്നീട് പുന:സ്ഥാപിച്ചു. മാതാവ്: ലീനാ കുമാരി. ഭാര്യ.മേഘ. മകന്‍: ആര്യന്‍, സഹോദരന്‍: ഡോ.ആശിഷ്.