തൃശ്ശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; പ്രതികള്‍ ബിജെപിക്കാരെന്ന് സിപിഎം
തൃശ്ശൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൃശ്ശൂര്‍ പഴഞ്ഞി മങ്ങാട് മളോര്‍കടവില്‍ കുറുമ്പൂര്‍ വീട്ടില്‍ മിഥുനാണ് വെട്ടേറ്റത്. തലയ്ക്ക് ഉള്‍പ്പെടെ വെട്ടേറ്റ മിഥുനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം നേതാക്കള്‍ അറിയിച്ചു. മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു, രാകേഷ്, അരുണ്‍ എന്നിവരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.