ആലപ്പുഴ: മാരക രാസലഹരിയായ എംഡിഎംഎയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മുനിസിപ്പല്‍ സ്‌റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷിനെയാണ് സൗത്ത് പോലിസ് പിടികൂടിയത്. 0.24 ഗ്രാം എംഡിഎംഎയും രണ്ടു സിറിഞ്ചുകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. നേരത്തെ എംഡിഎംഎയുമായി ഒരാളെ ഹരിപ്പാട് നിന്നും പിടികൂടിയിരുന്നു. അയാളെ ചോദ്യം ചെയ്തപ്പോഴാണ് വിഘ്‌നേഷിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പോലിസിന് വിവരം ലഭിച്ചത്. അയാള്‍ക്ക് എംഡിഎംഎ നല്‍കിയത് വിഘ്‌നേഷായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എസ്എഫ്‌ഐ മുന്‍ ഏരിയ കമ്മിറ്റി അംഗം കൂടിയായ വിഘ്‌നേഷിനെ ആലപ്പുഴ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നിന്ന് പിടികൂടിയത്.
അതേസമയം, 300 ഗ്രാം കഞ്ചാവുമായി പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയിലായി. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് എന്ന പേരില്‍ നടത്തിയ ദൗത്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നസീബ് സുലൈമാന്‍ പിടിയിലായത്. നേരത്തെ രണ്ട് തവണ കഞ്ചാവ് കേസില്‍ പ്രതിയായ ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.