തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സഹായം സിപിഎമ്മിന് കിട്ടി; മുഖ്യമന്ത്രി മറുപടി പറയണം-ഡി പുരന്ദേശ്വരി

കേന്ദ്രം അട്ടപ്പാടിക്കായി തന്ന പണം എവിടെ പോയെന്ന് മുഖ്യമന്ത്രി പറയണമെന്നും പുരന്ദേശ്വരി ആവശ്യപ്പെട്ടു

Update: 2021-11-29 07:14 GMT

കോട്ടയം: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ എസ്ഡിപിഐയുടെ പങ്ക് തുറന്നു പറയാന്‍ മുഖ്യമന്ത്രിയും പോലിസും തയ്യാറാകുന്നില്ലെന്ന് ബിജെപി നേതാവ് ഡി പുരന്ദേശ്വരി. എസ്ഡിപിഐ സിപിഎമ്മിനെ തിരഞ്ഞെടുപ്പില്‍ സഹായിച്ചത് കൊണ്ടാണിത്. മുഖ്യമന്ത്രി മറുപടി പറയണമെന്നും ഡി പുരന്ദേശ്വരി പറഞ്ഞു. അട്ടപ്പാടിയിലെ ശിശു മരണത്തിലും പുരന്ദേശ്വരി സര്‍ക്കാരിനെതിരെ ആക്ഷേപം ഉന്നയിച്ചു. കേന്ദ്രം അട്ടപ്പാടിക്കായി തന്ന പണം എവിടെ പോയെന്ന് മുഖ്യമന്ത്രി പറയണമെന്നും പുരന്ദേശ്വരി ആവശ്യപ്പെട്ടു. അട്ടപ്പാടിയില്‍ ആദിവാസികള്‍ ആശ്രയിക്കുന്ന കോട്ടത്തറ െ്രെടബല്‍ ആശുപത്രി വികസനം അട്ടിമറിച്ചതിന്റെ തെളിവുകള്‍ നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു.രോഗികളെ റഫര്‍ ചെയ്യാനുള്ള പദ്ധതിയുടെപേരില്‍, ആദിവാസി ക്ഷേമ ഫണ്ടില്‍ നിന്ന് പെരിന്തല്‍ണ്ണ ഋങട സഹകരണ ആശുപത്രിയ്ക്ക് 12 കോടി രൂപയാണ് കൈമാറിയത്. ഇതിന്റെ നാലിലൊന്ന് പണം ഉണ്ടായിരുന്നെങ്കില്‍, കോട്ടത്തറ ആശുപത്രിയില്‍ സിടി സ്‌കാന്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ വാങ്ങാമായിരുന്നെന്ന് കോട്ടത്തറ െ്രെടബല്‍ വെല്‍ഫെയര്‍ ഓഫിസര്‍ തന്നെ പറയുന്നു. ആദിവാസികള്‍ക്ക് സൗകര്യമൊരുക്കാന്‍ മാത്രം സര്‍ക്കാരിന് പണമില്ല. പുരന്ദ്വശ്വരി പറഞ്ഞു.

Tags: