ബിന്ദു അമ്മിണി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന് വ്യാജ പ്രചാരണം; സിപിഎം പരാതി നല്‍കി
പത്തനംതിട്ട: ശബരിമലയില്‍ കയറിയ ബിന്ദു അമ്മിണി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന് വ്യാജ പ്രചാരണം. റാന്നി പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ ബിന്ദു അമ്മിണി മത്സരിക്കുന്നതായിട്ടാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുന്നത്. ശബരിമല പോരാട്ട നായിക എന്ന തലക്കെട്ടോടെയാണ് കാര്‍ഡ് പ്രചരിക്കുന്നത്. തുടര്‍ന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം കലക്ടര്‍ക്ക് പരാതി നല്‍കി.