കാസര്‍കോട്: കാസര്‍കോട് പുത്തിഗെയില്‍ സിപിഎം നേതാവിന് കുത്തേറ്റു. സിപിഎം കക്കെപ്പാടി ബ്രാഞ്ച് സെക്രട്ടറി ഉദയകുമാറിനാണ് ഇന്നലെ രാത്രി 8.30ഓടെ കുത്തേറ്റത്. പുത്തിഗെയിലെ ഊജംപദാവില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് മുമ്പില്‍ നില്‍ക്കെ രണ്ടംഗം സംഘം ഉദയകുമാറിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ ഊജംപദാവ് സ്വദേശികളായ ദാമോദരന്‍, നാരായണന്‍ എന്നിവര്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ ഉദയകുമാറിനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.