ന്യൂഡല്‍ഹി: രാജ്യത്തെ ആരാധനാലയങ്ങളില്‍ 1947 ആഗസ്റ്റ് 15ലെ തല്‍സ്ഥിതി തുടരണമെന്ന ആരാധനാലയ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സിപിഐ(എംഎല്‍) ലിബറേഷന്‍ സുപ്രിംകോടതിയെ സമീപിച്ചു. സമാനമായ ആവശ്യം ഉന്നയിച്ച് മുമ്പ് സമര്‍പ്പിച്ചിട്ടുള്ള ഹരജികള്‍ക്കൊപ്പം തിങ്കളാഴ്ച്ച ഈ ഹരജിയും പരിഗണിക്കും. രാജ്യത്തെ പത്തില്‍ അധികം പള്ളികളിലും ദര്‍ഗകളിലും ഹിന്ദുത്വര്‍ അവകാശവാദം ഉന്നയിച്ച പശ്ചാത്തലത്തില്‍ കേസ് ഏറെ നിര്‍ണായകമാണ്.