ജനവികാരം ഭയന്ന് ഇരുമുന്നണികളും നിലമ്പൂരില്‍ വികസനവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്നില്ല: സി പി എ ലത്തീഫ്
നിലമ്പൂര്‍: നിലമ്പൂരില്‍ ഇരുമുന്നണികളും രാഷ്ട്രീയവും വികസനവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തത് ജനവികാരത്തെ ഭയന്നാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് സി പി എ ലത്തീഫ് പറഞ്ഞു. നിലമ്പൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീര്‍ഘനാള്‍ യുഡിഎഫും പിന്നീട് എല്‍ഡിഎഫിന്റെ ഭാഗമായി 9 വര്‍ഷം പി വി അന്‍വറും നിലമ്പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും കൃത്യമായി വികസനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടില്ല.
press meet: https://www.facebook.com/share/v/1DsWbDquNZ/
ഇടതുപക്ഷത്തിന്റെ ആര്‍എസ്എസ് വിധേയത്വത്തിനെതിരെ ഒന്നാം പിണറായി സര്‍ക്കാര്‍ കാലം മുതല്‍ കേരള സര്‍ക്കാര്‍ മതേതരമാവുക എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്ഡിപിഐ പ്രക്ഷോഭം സംഘടിപ്പിക്കുകയും അതിന്റെ തുടര്‍ച്ചയെന്നോണം കഴിഞ്ഞ വര്‍ഷങ്ങളിലും വ്യാപകമായി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ 2024ല്‍ മാത്രമാണ് പി വി അന്‍വര്‍ ഈ വിഷയം ഉയര്‍ത്തിയത്
ആര്‍എസ്എസിനെതിരെ ശബ്ദിക്കുന്നു എന്ന് അവകാശപ്പെടുന്ന മുസ്‌ലിം ലീഗ് വഴിക്കടവ് പഞ്ചായത്തില്‍ അഡ്വ. കൃഷ്ണകുമാറിനെ സ്റ്റാന്‍ഡിങ് കൗണ്‍സിലര്‍ ആക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് സി പി എ ലത്തീഫ് ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി കെ ഉസ്മാന്‍, സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, ട്രഷറര്‍ റഷീദ് ഉമരി എന്നിവര്‍ പങ്കെടുത്തു.