വി എസ് അച്യുതാനന്ദൻ്റെ വേർപാടിൽ സിപിഎ ലത്തീഫ് അനുശോചിച്ചു

Update: 2025-07-21 12:39 GMT

തിരുവനന്തപുരം: ഇടതുപക്ഷ രാഷ്ട്രീയത്തിലെ വേറിട്ട മുഖമായിരുന്നു വി എസ് അച്യുതാനന്ദനെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ദീര്‍ഘകാലം സജീവമായി രാഷ്ട്രീയ ഇടപെടല്‍ നടത്തിയ ചുരുക്കം ചില നേതാക്കളില്‍ ശ്രദ്ധേയനായിരുന്നു. വി എസിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും സിപിഎ ലത്തീഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.