കന്നുകാലി വ്യാപാരികള്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷംഷാബാദില്‍ പ്രതിഷേധം
ഹൈദരാബാദ്: തെലങ്കാനയിലെ ഷംഷാബാദില്‍ കന്നുകാലി വ്യാപാരികള്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം. ഇന്നലെ രാത്രി പതിനൊന്നോടെയാണ് ആക്രമണമുണ്ടായത്. കന്നുകാലികളെ തട്ടിയെടുത്ത സംഘം വ്യാപാരികളുടെ പണവും മൊബൈല്‍ ഫോണുകളുമെല്ലാം മോഷ്ടിച്ചു. സംഭവത്തെ തുടര്‍ന്ന് വ്യാപാരികളും വിവിധ രാഷ്ട്രീയ സംഘടനകളും ആര്‍ജിഐ എയര്‍പോര്‍ട്ട് പോലിസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് അക്രമികള്‍ക്കെതിരേ പോലിസ് കേസെടുത്തു.