കൊവിഡ് പിപിഇ കിറ്റ് അമിത വിലയ്ക്ക് വാങ്ങി; 10.23 കോടിയുടെ അധികബാധ്യതയെന്ന് സിഎജി

Update: 2025-01-21 12:17 GMT

തിരുവനന്തപുരം: കൊവിഡ് മഹാമാരി കാലത്ത് സംസ്ഥാനസര്‍ക്കാര്‍ പിപിഇ കിറ്റ് അമിതവിലയ്ക്ക് വാങ്ങിയെന്ന് സിഎജി കണ്ടെത്തി. പൊതുവിപണിയെക്കാള്‍ 300 ഇരട്ടി പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നു സിഎജിയുടെ റിപോര്‍ട്ട് പറയുന്നു. ഇതിലൂടെ 10.23 കോടി രൂപയുടെ അധികബാധ്യതയാണ് പൊതുഖജനാവിന് ഉണ്ടായത്.

2020 മാര്‍ച്ച് 28ന് 550 രൂപയ്ക്ക് വാങ്ങിയ പിപിഇ കിറ്റ് മാര്‍ച്ച് 30ന് മറ്റൊരു കമ്പനിയില്‍നിന്നു 1,550 രൂപയ്ക്കാണ് വാങ്ങിയത്. രണ്ടു ദിവസത്തിനുള്ളില്‍ പിപിഇ കിറ്റിന്റെ വില ആയിരം രൂപ കൂടി. കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റ് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു. സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് മുന്‍കൂറായി മുഴുവന്‍ പണവും നല്‍കിയെന്നും സിഎജി റിപോര്‍ട്ട് വ്യക്തമാക്കി.