മദ്‌റസ അധ്യാപകനെ ആക്രമിച്ച ഹിന്ദുത്വരുടെ ജാമ്യാപേക്ഷ തള്ളി; പ്രതികളുടേത് വിദ്വേഷ മനോഭാവമെന്ന് കോടതി

Update: 2025-09-03 03:21 GMT

നൂഹ്(ഹരിയാന): ഹരിയാനയിലെ നൂഹില്‍ മദ്‌റസ അധ്യാപകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ഹിന്ദുത്വരുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. വിദ്വേഷ മാനസികാവസ്ഥയില്‍ നിന്നുണ്ടായ കുറ്റകൃത്യമാണ് സംഭവമെന്നും അത്തരം അക്രമങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുമ്പോള്‍ നിശബ്ദ കാഴ്ച്ചക്കാരായി ഇരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

നൂഹില്‍ മദ്‌റസ നടത്തുന്ന മെഹ്ബൂബിനെയാണ് ഒരുമാസം മുമ്പ് ഹിന്ദുത്വ സംഘം ആക്രമിച്ചത്. മദ്‌റസ പ്രവര്‍ത്തിക്കുന്ന സമയത്ത് ഗെയ്റ്റ് പൂട്ടിയിട്ടെന്ന് പറഞ്ഞാണ് ആദ്യം ആക്രമിച്ചത്. അന്നുതന്നെ മഹ്ബൂബ് പുറത്തുവരുമ്പോള്‍ ആയുധങ്ങളും മറ്റും ഉപയോഗിച്ച് വീണ്ടും ആക്രമിച്ചു. തുടര്‍ന്ന് മെഹ്ബൂബ് നല്‍കിയ പരാതിയിലാണ് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തത്.

മഹ്ബൂബിനെതിരായ ആക്രമണം പെട്ടെന്നുണ്ടായതല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ തല്‍ഹ ചൗധരി പറഞ്ഞു. കൃത്യമായി ഗൂഡാലോചന നടത്തിയാണ് അക്രമികള്‍ പ്രവര്‍ത്തിച്ചത്. അവര്‍ കൊണ്ടുവന്ന ആയുധങ്ങളും വാഹനങ്ങളും അത് തെളിയിക്കുന്നു. കേസിലെ ഒരു പ്രതിയായ സമേരി നിരവധി വിദ്വേഷകേസുകളില്‍ പ്രതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.