ജിമ്മില്‍ ട്രെയ്‌നര്‍മാരായി മുസ്‌ലിംകളെ നിയമിക്കരുതെന്ന് പോലിസ്; 'പരിശോധന' നടത്തി ബജ്‌റംഗ് ദളുകാര്‍ (വീഡിയോ)

Update: 2025-05-31 14:59 GMT

ഭോപ്പാല്‍: ജിമ്മുകളില്‍ ട്രെയ്‌നര്‍മാരായി മുസ്‌ലിംകളെ നിയമിക്കരുതെന്ന് പോലിസുകാരന്‍ ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യം പുറത്ത്. മധ്യപ്രദേശിലെ ഭോപ്പാലിലെ അയോധ്യനഗര്‍ പോലിസ് സ്‌റ്റേഷനിലെ എസ്‌ഐയായ ദിനേശ് ശര്‍മയാണ് ജിം ഉടമകളോട് ഇങ്ങനെ പറയുന്നത്. ട്രെയ്‌നര്‍മാരായോ മറ്റേതെങ്കിലും ജോലിക്കോ മുസ്‌ലിംകളെ നിയമിക്കരുതെന്നാണ് ദിനേശ് ശര്‍മയുടെ ആവശ്യം.

ഇതിന് പിന്നാലെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ജിമ്മുകളില്‍ പോയി ജീവനക്കാരുടെ വിവരങ്ങള്‍ പരിശോധിക്കുന്ന വീഡിയോകളും പുറത്തുവന്നു. മുസ് ലിം ജീവനക്കാരുണ്ടോ എന്നാണ് അവര്‍ പരിശോധിക്കുന്നത്. പോലിസ് അകമ്പടിയോടെയാണ് ബജ്‌റംഗ് ദളുകാര്‍ ജിമ്മുകളിലേക്ക് പോവുന്നത്. വീഡിയോകള്‍ കണ്ടെന്നും അന്വേഷണത്തിന് ഉത്തരവിട്ടെന്നും എസിപി അക്ഷയ് ചൗധരി പറഞ്ഞു.