പാലക്കാട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം.

Update: 2025-12-11 02:05 GMT

പാലക്കാട്: കല്ലേക്കാട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. ബ്ലോക്ക് പഞ്ചായത്തിലേക്ക് നിശ്ചയിച്ച യുഡിഎഫ് സ്ഥാനാര്‍ഥിക്കും സംഘത്തിനും നേരെയായിരുന്നു ആക്രമണം. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. നന്ദപാലന്‍ എന്നയാളുടെ വീട്ടില്‍ ഒരു സംഘം എത്തിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പോലിസില്‍ പരാതി നല്‍കും.