ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; ഷിബു ബേബി ജോണിനെതിരേ കേസ്

Update: 2026-01-16 04:05 GMT

തിരുവനന്തപുരം: ഫ്ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന പരാതിയില്‍ ആര്‍എസ്പി ജനറല്‍ സെക്രട്ടറി ഷിബു ബേബി ജോണിനെതിരെ മെഡിക്കല്‍ കോളജ് പോലിസ് കേസെടുത്തു. കുമാരപുരം സ്വദേശി അലക്‌സ് നല്‍കിയ പരാതിയിലാണ് കേസ്. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നും എന്നാല്‍ കരാര്‍ പ്രകാരമുള്ള ഫ്ളാറ്റ് കൈമാറാതെ വഞ്ചിച്ചെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഷിബു ബേബിജോണ്‍ നിഷേധിച്ചു. ആരില്‍ നിന്നും ഒരു രൂപ പോലും താന്‍ കൈപ്പറ്റിയിട്ടില്ലെന്നും തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.