പിണറായി വിജയനെ കൊല്ലണമെന്ന ആഹ്വാനം: കന്യാസ്ത്രീക്കെതിരേ പരാതി

Update: 2025-11-20 09:39 GMT

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താന്‍ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെയാണ് സുപ്രിംകോടതി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ പരാതി നല്‍കിയത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങുന്നതു സംബന്ധിച്ചുള്ള ഫേസ്ബുക് പോസ്റ്റിലാണ് ടീന ജോസ് കമന്റിട്ടത്. വ്യവസായി സാബു ജേക്കബ് നേതൃത്വം നല്‍കുന്ന ട്വന്റി 20യുടെ കടുത്ത പ്രചാരകയാണ് ഈ കന്യാസ്ത്രീ.