ട്രെയ്‌നില്‍ വര്‍ഗീയ ചുവയോടെ സംസാരിച്ച യുകെ മലയാളി അറസ്റ്റില്‍

Update: 2025-01-18 13:48 GMT

തൃശൂര്‍: വന്ദേഭാരത് ട്രെയ്‌നില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളോട് വര്‍ഗീയ ചുവയോടെ സംസാരിച്ചയാള്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിയായ ആനന്ദ് മാത്യുവാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് യുകെ പൗരത്വമുണ്ട്. കാസര്‍കോട്ടേക്ക് പോവുന്ന വന്ദേഭാരത് ട്രെയ്‌നില്‍ ഇന്ന് രാവിലെയാണ് സംഭവം. വന്ദേഭാരതിനെ എതിര്‍ക്കുന്ന നിങ്ങള്‍ എന്തിനാണ് ഇതില്‍ യാത്ര ചെയ്യുന്നത് തുടങ്ങിയ ചോദ്യങ്ങളും വര്‍ഗീയ പരാമര്‍ശങ്ങളുമാണ് ആനന്ദ് മാത്യു നടത്തിയത്. തുടര്‍ന്ന് ട്രെയ്ന്‍ കണ്ണൂര്‍ എത്തിയപ്പോള്‍ ദമ്പതികള്‍ റെയില്‍വേ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.