ആഴക്കടലില്‍ നീന്തുന്ന കൊളോസല്‍ സ്‌ക്വിഡ്ഡിന്റെ ദൃശ്യം ലഭിച്ചു; ചരിത്രത്തില്‍ ആദ്യമെന്ന് ഗവേഷകര്‍(വീഡിയോ)

Update: 2025-04-18 02:58 GMT

ബെര്‍ലിന്‍: ആഴക്കടലില്‍ നീന്തുന്ന കൊളോസല്‍ സ്‌ക്വിഡ്ഡിന്റെ ദൃശ്യം ലഭിച്ചു. സൗത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ 600 മീറ്റര്‍ ആഴത്തിലാണ് ഇതിനെ കണ്ടതെന്ന് ജര്‍മനിയിലെ ഷിം ഓഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകര്‍ അറിയിച്ചു. ഒരു അടി നീളമുള്ള കുഞ്ഞു കൊളോസല്‍ സ്‌ക്വിഡ്ഡായിരുന്നു ഇത്. പൂര്‍ണവലുപ്പമുള്ള കൊളോസല്‍ സ്‌ക്വിഡ്ഡുകള്‍ ഏഴു മീറ്റര്‍ വരെ നീളം വെക്കും.

ഇങ്ങനെയൊരു ജീവി ഭൂമിയില്‍ ഉണ്ടെന്ന് 1925ലാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. 1981ല്‍ വലിയൊരു സാമ്പിള്‍ ലഭിച്ചു. 2003ല്‍ ഒരെണ്ണം കൂടി ലഭിച്ചു. 2007ല്‍ ലഭിച്ച ചത്ത സ്‌ക്വിഡ്ഡിന് 495 കിലോഗ്രാം തൂക്കമുണ്ടായിരുന്നു. ഇത് ഇപ്പോള്‍ ന്യൂസിലാന്‍ഡിലെ ടെ പാപ ടോംഗരെവ മ്യൂസിയത്തിലാണുള്ളത്.