ഫലസ്തീനില്‍ അംബാസിഡറെ നിയമിച്ച് കൊളംബിയ

Update: 2025-06-17 15:42 GMT
ഫലസ്തീനില്‍ അംബാസിഡറെ നിയമിച്ച് കൊളംബിയ

ബൊഗോട്ട: ഫലസ്തീനില്‍ അംബാസിഡറെ നിയമിച്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയ. ജോര്‍ജ് ഐവാന്‍ ഓസ്പിനയാണ് അംബാസിഡറെന്ന് കൊളംബിയന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ലോറ സറാബ്യയാണ് നിയമനം പ്രഖ്യാപിച്ചത്. ഗസയില്‍ നടക്കുന്ന വംശഹത്യയില്‍ മൗനം പാലിക്കാന്‍ കൊളംബിയക്ക് സാധിക്കില്ലെന്ന് ലോറ സറാബ്യ പറഞ്ഞു. ഇനി ഓസ്പിന ഫലസ്തീന് വേണ്ടി സംസാരിക്കുമെന്നും സാറ പറഞ്ഞു. കൊളംബിയ നഗരത്തിലെ കാലി നഗരത്തിന്റെ മേയറായിരുന്നു ഓസ്പിന. ഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നതിനാല്‍ 2024 മേയ് മൂന്നിന് അവരുമായുള്ള ബന്ധം കൊളംബിയ വിഛേദിച്ചിരുന്നു.


Similar News