'ഐ ലവ് മുഹമ്മദ്' വാട്ട്‌സാപ്പ് സ്റ്റാറ്റസിനെ പരിഹസിച്ച് ഹിന്ദുത്വന്‍; ഗാന്ധിനഗറില്‍ സംഘര്‍ഷം, 70 പേര്‍ കസ്റ്റഡിയില്‍

Update: 2025-09-26 03:06 GMT

അഹമദാബാദ്: ' ഐ ലവ് മുഹമ്മദ്' വാട്ട്‌സാപ് സ്റ്റാറ്റസിനെ പരിഹസിച്ച് ഹിന്ദുത്വന്‍ സോഷ്യല്‍ മീഡിയ പോസ്റ്റിട്ടതിനെ തുടര്‍ന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലെ ബഹിയാല്‍ ഗ്രാമത്തില്‍ സംഘര്‍ഷം. ഹിന്ദുത്വന്റെ കടയില്‍ അതിക്രമിച്ച കയറിയ ആള്‍ക്കൂട്ടം കടയ്ക്ക് തീയിട്ടു.


ഇതേതുടര്‍ന്ന് ഹിന്ദുത്വര്‍ പ്രകടനവുമായി എത്തി. അതിന് ശേഷം ഇരുവിഭാഗവും തമ്മില്‍ കല്ലേറുമുണ്ടായി. സംഭവത്തില്‍ 70 പേരെ കസ്റ്റഡിയില്‍ എടുത്തതായി എഎസ്പി ആയുഷ് ജെയ്ന്‍ പറഞ്ഞു. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും നിരവധി വാഹനങ്ങള്‍ തകര്‍ന്നതായും അദ്ദേഹം പറഞ്ഞു.